National News

16 Oct 2018 03:15 AM IST

Reporter-Leftclicknews

പ്രിയാ രമണിക്കെതിരേ എം.ജെ. അക്ബര്‍ കോടതിയില്‍

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി തനിക്ക് നേരേ ആദ്യ ആരോപണം ഉന്നയിച്ച പ്രിയാ രമണിക്ക് എതിരേ എം.ജെ.അക്ബര്‍ ക്രിമിനല്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി തനിക്ക് നേരേ ആദ്യ ആരോപണം ഉന്നയിച്ച പ്രിയാ രമണിക്ക് എതിരേ എം.ജെ.അക്ബര്‍ ക്രിമിനല്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അക്ബര്‍ കേസ് കൊടുത്തത്. ബോധപൂര്‍വ്വം ദുരുദ്ദേശത്തോടെ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രിയാ രമണി ശ്രമിക്കുന്നതെന്ന് അക്ബറിന്റെ ഹര്‍ജിയില്‍ പറയുന്നു. തന്റെ സല്‍പേരിന് ഗുരുതരമായ കോട്ടം സൃഷ്ടിക്കാന്‍ പ്രിയാ രമണിയുടെ ആരോപണത്തിന് കഴിഞ്ഞെന്ന് അക്ബര്‍ ആരോപിച്ചു.


എം.ജെ.അക്ബറിനെതിരേ പ്രിയാരമണി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനുശേഷം 10 ലേറെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിന് എതിരേ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ ഒരു ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലായിരുന്ന അക്ബര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.


Reporter-Leftclicknews