04:00 AM IST
New Delhi
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്ക് റോഡപകടത്തിൽ പരിക്ക്. കഴിഞ്ഞ ദിവസമാണ് ഡെറാഡൂണിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ താരത്തിന് പരിക്കേറ്റത്. ഷാമി സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ ഹാസിം ജഹാൻ നൽകിയ ഗാർഹിക പീഡന പരാതികളെ തുടർന്ന് താരം കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. പിന്നാലെ ഷാമിക്കെതിരെ ഒത്തുകളി ആരോപവും ഉയർന്നതിനെ തുടർന്ന് ബി.സി.സി.ഐ താരവുമായുള്ള വാർഷിക കരാർ തടഞ്ഞു വച്ചിരുന്നു. എന്നാൽ പിന്നീട് ആരോപണങ്ങളിൽ കഴമ്പില്ലെന്ന കാരണത്താൽ കരാർ പുതുക്കുകയും ചെയ്തിരുന്നു. താരത്തിനുണ്ടായ അപകടത്തിൽ ദുരൂഹതകളൊന്നും ഇല്ലെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.