12 Dec 2018 14:50 PM IST
ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 'മുഹമ്മദ് : ദ മെസഞ്ജര്‍ ഒഫ് ഗോഡ്' എന്ന ഇറാനിയന്‍ സിനിമ ഇന്ന് (ഡിസംബര്‍ 12) വൈകിട്ട് 6 ന് ടാഗോര്‍ ഹാള്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. വിഖ്യാത ചലച്ചിത്രകാരന് മജീദ് മജീദി സംവിധാനം ചെയ്ത ഈ ചിത്രം മതവികാരം വ്രണപ്പെടുത്തും എന്ന പേരിലാണ് മേളയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
പ്രവാചകന്റെ കുട്ടിക്കാലം ചിത്രീകരിക്കുന്ന ഈ സിനിമ 6-ാം നൂറ്റാണ്ടിലെ ജീവിതം പുനഃസൃഷ്ടിക്കുകയാണ്. നിരവധി വിശ്രുത ചരിത്ര പണ്ഡിതന്മാരുമായും ഗവേഷകന്മാരുമായും കൂടിയാലോചിച്ചാണ് മജീദ് മജീദി സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ് മുഹമ്മദ് : ദ മെസഞ്ജര്‍ ഒഫ് ഗോഡ്. എ.ആര്.റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അതിജീവനകലാസംഘമാണ് ഇന്ന് വൈകിട്ട് ടാഗോര്‍ തിയറ്റര്‍ പരിസരത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.