Kochi
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന പീഡിപ്പിക്കപ്പെട്ട കന്യാസത്രീയുടെ സഹോദരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. കന്യാസ്ത്രീയുടെ സഹോദരി 3 ദിവസമായി നിരാഹാര സമരം നടത്തുകയാണ്. ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സെപ്റ്റംബര്‍ 17 ന് നിരാഹാരം ആരംഭിച്ച ഡോ.പി.ഗീത സത്യാഗ്രഹപന്തലില്‍ നിരാഹാരം തുടരുകയാണ്. സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും സ്ത്രീ സംഘടനകളുടെയും പ്രവര്‍ത്തകര്‍ പ്രകടനമായി സത്യാഗ്രഹ പന്തലില്‍ എത്തുന്നുണ്ട്. ഫ്രാങ്കോയുടെ അറസ്റ്റ് വരെ നിരാഹാരസമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.