Film

10 Feb 2020 21:25 PM IST

Reporter-Leftclicknews

ഓസ്കർ അവാർഡ് 2020 ; മികച്ച ചിത്രം പാരസൈറ്റ്

മികച്ച ചിത്രത്തിനും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ 4 ഓസ്കർ പുരസ്കാരങ്ങൾ ദക്ഷിണ കൊറിയൻ ചിത്രമായ പാരസൈറ്റിന്.

2020 മികച്ച ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം പാരസൈറ്റ് നേടി. പാരസൈറ്റ് സംവിധാനം ചെയ്ത ബോൻ ജുൻ ഹോ ആണ് മികച്ച സംവിധായകൻ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും പാരസൈറ്റിന് ലഭിച്ചു. മികച്ച അന്താരാഷ്‌ട്ര ചിത്രത്തിനുള്ള പുരസ്കാരവും പാരസൈറ്റിന് ലഭിച്ചു. ദക്ഷിണ കൊറിയൻ പ്രൊഡക്ഷനാണ് പാരസൈറ്റ്. മികച്ച ചിത്രത്തിനും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്കാരങ്ങൾ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രമാണ് പാരസൈറ്റ്.

 

ജോക്കറിലെ അഭിനയത്തിന് വാക്കീൻ ഫീനിക്സ് മികച്ച നടനായും ജൂഡിയിൽ അഭിനയിച്ച റെനെ സെൽവെഗർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ജോക്കർ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, ദി ഐറിഷ് മാൻ, 1917, മാരിയേജ് സ്റ്റോറി, ജോജോ റാബിറ്റ്, ലിറ്റിൽ വിമൺ എന്നിവയായിരുന്നു പാരസൈറ്റിനോടൊപ്പം അവസാന റൗണ്ടിലെത്തിയ ചിത്രങ്ങൾ.


Reporter-Leftclicknews