Kerala News

06 Dec 2018 14:20 PM IST

കെ.സുരേന്ദ്രന്റെ റിമാൻഡ് വീണ്ടും നീട്ടി

ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.

pathanamthitta

ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്. ചിത്തിരആട്ട പൂജകൾക്കിടെ ശബരിമലയിൽ എത്തിയ 52 കാരിയെ ആക്രമിച്ച കേസിലാണ് റിമാൻഡ്. ഇതേ കേസിൽ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹൈക്കോടതി നാളേക്ക് മാറ്റിയിരുന്നു.

 

ശബരിമലയിൽ ഉണ്ടായ അക്രമത്തിൽ ഗൂഢാലോചന ഉണ്ടെന്നും കെ.സുരേന്ദ്രൻ ഇതിൽ പങ്കാളിയാണെന്നുമാണ് പോലീസ് കേസ്.

 

കേസിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമര്ശനമാണ് സുരേന്ദ്രൻ നേരിടേണ്ടിവന്നത്. ശബരിമലയിൽ എന്തിനു പോയി എന്നും വിശ്വാസസത്തിന്റെ പേരിൽ കലാപം നടത്തരുതെന്നും കർശന താക്കീതാണ് കോടതിയിൽ നിന്ന് ഉണ്ടായത്.