Today Headlines

12 Oct 2018 20:50 PM IST

നികുതി കുറച്ചത് പ്രഹസനം ; ഇന്ധനവില വീണ്ടും കൂടി

കഴിഞ്ഞ ആഴ്ച കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽ 1.50 രൂപ കുറച്ചത് പ്രഹസനമാക്കി പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്.

കഴിഞ്ഞ ആഴ്ച കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽ 1.50 രൂപ കുറച്ചത് പ്രഹസനമാക്കി പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയും ഇന്ന് വർദ്ധിപ്പിച്ചു. 2017 ജൂണിൽ പെട്രോൾ - ഡീസൽ വില നിശ്ചയിക്കുന്നത് പ്രതിദിനമാക്കിയതിനു ശേഷം തുടർച്ചയായി വൻ വർദ്ധനയാണ് ഇന്ധനവിലയിലുണ്ടായത്. ഒക്ടോബർ 4 ന് എക്സൈസ് ഡ്യൂട്ടിയിൽ 1.50 രൂപ കുറവ് വരുത്തിയെങ്കിലും അതിനുശേഷവും ഇന്ധനവില പ്രതിദിനം വർദ്ധിക്കുകയായിരുന്നു.

 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.93 രൂപയും ഡീസലിന് 80 രൂപ 25 പൈസയുമാണ് ഇന്നത്തെ വില. നല്‍കണം. കൊച്ചിയിൽ പെട്രോളിന് 84.50, ഡീസലിന് 78.91. കോഴിക്കോട്: പെട്രോള്‍ 84.75, ഡീസല്‍ 79.19. ഡൽഹിയിൽ പെട്രോളിന് 82.36, ഡീസലിന് 74.62., മുംബൈയിൽ പെട്രോൾ : 87.82, ഡീസൽ :78.22. കൊൽക്കത്തയിൽ പെട്രോൾ : 84.19 ഡീസൽ : 76.47, ചെന്നൈയിൽ പെട്രോൾ : 85.61, ഡീസൽ : 78.90.