01:15 AM IST
Thiruvananthapuram
മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സ കഴിഞ്ഞ് സെപ്റ്റംബര്‍ 24 തിങ്കളാഴ്ച കേരളത്തില്‍ മടങ്ങിയെത്തും. യു.എസ്സിലെ മയോ ക്ലിനിക്കില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി അടുത്തദിവസം ആശുപത്രി വിടും. 2 ദിവസത്തെ വിശ്രമത്തിനു ശേഷം കേരളത്തിലേക്ക് തിരിക്കും. സെപ്റ്റംബര്‍ 27 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
മയോക്ലിനിക്കിലെ ചികിത്സയില്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താണ് മുഖ്യമന്ത്രി മടങ്ങിയെത്തുക. സെപ്റ്റംബര്‍ 2 നാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി യു.എസ്സിലേക്ക് പോയത്. ആഗസ്റ്റ് 19 ന് പോകേണ്ടിയിരുന്ന മുഖ്യമന്ത്രി സംസ്ഥാനത്ത് പ്രളയക്കെടുതിയുണ്ടായതിനാലായിരുന്നു യാത്ര സെപ്റ്റംബറിലേക്ക് മാറ്റിയത്.