Kerala News

18 Sep 2018 02:50 AM IST

ജെഎൻയു വിദ്യാർത്ഥികളെ അഭിനന്ദിച്ച് പിണറായി

ജെഎൻയു വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജെഎൻയു വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജെ.എൻ.യു വിദ്യാർത്ഥികളുടെ തകർക്കാനാവാത്ത സമരവീര്യത്തെ അഭിവാദ്യം ചെയ്യുന്നതായി പിണറായി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ജെ.എൻ.യു വിദ്യാർത്ഥികൾ വര്‍ഗ്ഗീയ ശക്തികളെ ചെറുക്കുക മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യപരമായി പ്രഖ്യാപിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുകയും അക്രമം അഴിച്ചുവിടാനുള്ള എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കുകയും ചെയ്തെന്നും പിണറായി പറഞ്ഞു. എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളും ജെ.എൻ.യു വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പുലർത്തണമെന്ന് പറഞ്ഞാണ് ഇംഗ്ലീഷിലുള്ള എഫ് ബി പോസ്റ്റ് അവസാനിക്കുന്നത്.