Global News

10 Dec 2018 10:55 AM IST

Reporter-Leftclicknews

ചരിത്രകാരൻ മുഷിറുൾ ഹസ്സൻ അന്തരിച്ചു

പ്രശസ്ത ചരിത്രകാരൻ പ്രൊഫ. മുഷിറുൾ ഹസ്സൻ (71) അന്തരിച്ചു.

പ്രശസ്ത ചരിത്രകാരൻ പ്രൊഫ. മുഷിറുൾ ഹസ്സൻ (71) അന്തരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം. റോഡപകടത്തിൽ പരിക്കുപറ്റി ദീർഘകാലമായി ചികിത്സയിലായിരുന്നു. പ്രമുഖ രാഷ്ട്രമീമാംസ വിദഗ്ദ്ധയും ജവാഹർലാൽ നെഹ്റു സർവ്വകലാശാലയിലെ മുൻ അധ്യാപികയുമായ ഡോ. സോയ ഹസ്സൻ ഭാര്യയാണ്. ഇന്ന് വൈകിട്ട് ജാമിയ ശ്മശാനത്തിൽ സംസ്കാരം.

 

ഇന്ത്യാ വിഭജനത്തെക്കുറിച്ച് വിശദമായ പoനങ്ങൾ നടത്തിയിട്ടുള്ള പ്രൊഫ.ഹസ്സൻ ദക്ഷിണേഷ്യൻ ചരിത്ര പoനത്തിൽ മൗലികമായ സംഭാവനകൾ നല്കിയ ചരിത്രകാരനാണ്. ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല വൈസ് ചാൻസലറായി പ്രവർത്തിച്ചിട്ടുണ്ട്.


Reporter-Leftclicknews