Kochi
കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചി റെയ്ഞ്ച് ഐ ജി ഓഫീസിലേക്ക് മാര്‍ച്ച്. കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയവരാണ് ഐ.ജി.ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. സംവിധായകനും നടനുമായ ജോയ് മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു.
കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യംചെയ്യലിനായി ബിഷപ്പ് തൃപ്പൂണിത്തുറ ഹൈടെക് ഓഫീസ് സെല്ലില്‍ അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്ന അതേ സമയം തന്നെയായിരുന്നു അറസ്റ്റ് ആവശ്യപ്പെട്ട് ഐ.ജി.ഓഫീസിലേക്ക് മാർച്ച് നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് ഐ ജി ഓഫീസിനു മുന്നില്‍ ബാരിക്കേഡ് വച്ച് തടഞ്ഞു.