Kerala News

05 Dec 2018 13:00 PM IST

പി.വി.അൻവർ പ്രവാസിയിൽ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പി.വി.അൻവർ എം.എൽ.എ പ്രവാസിയിൽ നിന്ന് പണംതട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

Kochi

പി.വി.അൻവർ എം.എൽ.എ പ്രവാസിയിൽ നിന്ന് പണംതട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച ഹർജി കോടതി തള്ളിയതാണ് കേസിൽ അൻവറിന് കനത്ത തിരിച്ചടി ആയിരിക്കുന്നത്. പുന:പരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തളളിയത്.

 

കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാർണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ അൻവർ തട്ടിയെടുത്തു എന്നതാണ് കേസ്. ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്.