05 Dec 2018 15:45 PM IST
Mumbai
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം ഇല്ലാതെ റിസർവ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ 6.25 ശതമാനമായി നിലനിർത്തി.
റിസർവ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മൂന്ന് ദിവസം നീണ്ടു നിന്ന പണനയ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ ആഴ്ച്ച മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ന്നതും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ആശ്വാസകരമായാണ് റിസർവ്വ് ബാങ്ക് വിലയിരുത്തിയത്. പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ബിഐ അത് പരിഗണിച്ചില്ല.