Kerala News

06 Dec 2018 14:45 PM IST

ശബരിമല സമരത്തിൽ കുട്ടികളെ മനുഷ്യകവചമാക്കി : ബാലാവകാശ കമ്മീഷൻ

ശബരിമല യുവതീ പ്രവേശത്തിനെതിരെ നടന്ന സമരത്തിൽ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ബാലാവകാശ കമ്മീഷൻ.

Kochi

ശബരിമല യുവതീ പ്രവേശത്തിനെതിരെ നടന്ന സമരത്തിൽ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ബാലാവകാശ കമ്മീഷൻ. ഇത്തരത്തിൽ കുട്ടികളെ മനുഷ്യ കവചമാക്കിയവർക്കെതിരെ നടപടി എടുക്കണമെന്ന് ഡി.ജി.പിക്ക് നിർദ്ദേശം നൽകിയെന്നും കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു.

 

കുട്ടികളെ കവചമായി ഉപയോഗിച്ച് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നിയമ നടപടിയെടുക്കാനാണ് നിർദ്ദേശം. പ്രക്ഷുബ്ധമായ ഒരു സമരത്തില്‍ കുട്ടികളെ മുന്നില്‍ നിര്‍ത്തി കവചമാക്കി ഉപയോഗിക്കാന്‍ പാടില്ല. ജുവനൈല്‍ ജസ്റ്റിസ്ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.