Kerala News

10 Dec 2018 13:10 PM IST

ശബരിമലയിൽ സ്ഥിതി സാധാരണനിലയിലെന്ന് ഹൈക്കോടതി

ശബരിമലയിൽ ഇപ്പോൾ ഒരുവിധത്തിലുമുള്ള പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ഹൈക്കോടതി.

Kochi

ശബരിമലയിൽ ഇപ്പോൾ ഒരുവിധത്തിലുമുള്ള പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ഹൈക്കോടതി. ശബരിമലയിൽ ദര്‍ശനത്തിന് പോകുന്നതിനിടെ പോലീസ് തടഞ്ഞെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബഞ്ചിന്‍റെ നിരീക്ഷണം.

 

ബിപിൻ, ദിപിന്‍, അഖിൽ എന്നിവരാണ് ദര്‍ശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. നവംബർ 29ന് പമ്പയിൽ വെച്ച് പോലീസ് തടഞ്ഞെന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ മൂന്നുപേർക്കും എപ്പോൾ വേണമെങ്കിലും ശബരിമലയിൽ പോകാമെന്നും കോടതി പറഞ്ഞു.

 

ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശബരിമലയിൽ സ്ഥിതി ശാന്തമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു.നിരോധനാജ്ഞ മൂലം ഭക്തർക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.