Kerala News

07 Nov 2018 15:05 PM IST

സംഘപരിവാർ അക്രമം : സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലം

യുവതീപ്രവേശനത്തിന് സാഹചര്യം ഉണ്ടായാൽ ആർ.എസ്.എസ്സുകാർ പതിനെട്ടാംപടിയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പോലീസ് അവഗണിച്ചതാണ് സന്നിധാനത്തെ അക്രമത്തിനിടയാക്കിയതെന്ന് ആക്ഷേപം.

pathanamthitta

യുവതീപ്രവേശനത്തിന് സാഹചര്യം ഉണ്ടായാൽ ആർ.എസ്.എസ്സുകാർ പതിനെട്ടാംപടിയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പോലീസ് അവഗണിച്ചതാണ് സന്നിധാനത്തെ അക്രമത്തിനിടയാക്കിയതെന്ന് ആക്ഷേപം. പതിനെട്ടാം പടിയിൽ പോലീസുകാരൻ ഭക്തരുടെ സഹായത്തിനായി നിൽക്കാറ്  എന്നാൽ ഇന്നലെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ്സുകാർ പതിനെട്ടാംപടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

 

ഇരുമുടിക്കെട്ടില്ലാതെയാണ് ഇവർ പതിനെട്ടാംപടിയിൽ കയറിയത്. പ്രതിഷേധക്കാർ പതിനെട്ടാംപടിയിൽ കയറുക മാത്രമല്ല അഞ്ചോളം പടികളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് ഇന്നലെ നട അടയ്ക്കും മുൻപ് പരിഹാരക്രിയകളും നടത്തി.

 

പേരക്കുട്ടിയുടെ ചോറൂണിനായി തൃശ്ശൂർ നിന്നുള്ള സ്ത്രീകൾ ഉൾപ്പെട്ട സംഘം എത്തിയതോടെയാണ് സന്നിധാനം ആർ.എസ്.എസ് അക്രമത്തിന് വേദിയായത്. സ്ത്രീകൾ 50 വയസ് കഴിഞ്ഞവരാണെന്ന് തിരിച്ചറിയൽ രേഖകൾ കാട്ടി ബോധ്യപ്പെടുത്തിയിട്ടും അവർക്കുനേരെ വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്കുതാഴെയും ആർ.എസ്.എസ്സുകാർ അക്രമം അഴിച്ചു വിടുകയായിരുന്നു. ഇവർ ക്ഷേത്രത്തിലേക്ക് കയറാതിരിക്കാനായി സംഘപരിവാർ പതിനെട്ടാംപടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

 

ഇത്തരം സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് രണ്ട് തവണ റിപ്പോർട്ട് സമർപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. എന്നാൽ പോലീസ് ഇതിന് അർഹിക്കുന്ന ഗൗരവം നൽകിയില്ല. ഒടുവിൽ സന്നിധാനത്ത് നിയന്ത്രണം കൈവിട്ടതോടെ സ്വന്തം മെഗാഫോൺ സംഘ്പരിവാർ നേതാവിന് നൽകി അതിലൂടെ അദ്ദേഹം അണികളെ നിയന്തിക്കുന്ന സ്ഥിതി വരെയെത്തി വരെയെത്തി കാര്യങ്ങൾ കാര്യങ്ങൾ. സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കാഴ്ചക്കാരായി നിൽക്കേണ്ടി വന്നു.

 

പോലീസിന്റെ സാനിധ്യത്തിൽ സന്നിധാനത്ത് ഭക്തർക്കും മാധ്യമങ്ങൾക്കും നേരെ നടന്ന അക്രമത്തിൽ സർക്കാരും പോലീസും വലിയ വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. മൊബൈൽ ജാമർ, നിരീക്ഷണ ക്യാമറകൾ , മുഖം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ വാൻ സന്നാഹവുമായി തയ്യാറെടുത്തു എന്ന അവകാശപ്പെടുന്ന പോലീസ് സംഘപരിവാറിന് മുന്നിൽ അമ്പേ പരാജയപ്പെടുന്നതാണ് കണ്ടത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചതാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയതെന്നാണ് ആരോപണം. തങ്ങളുടെ മുന്നറിയിപ്പ് വകവയ്ക്കാത്തതിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കും കടുത്ത അതൃപ്തിയുണ്ട്.

 

സന്നിധാനത്ത് പൊലീസിന് ഉണ്ടായ വീഴ്ച സംബന്ധിച്ച് ഡി.ജി.പി ചുമതലയിൽ ഉണ്ടായിരുന്ന ഐ.ജിയിൽ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്.