Kerala News

12 Dec 2018 12:30 PM IST

വനിതാ മതിൽ സർക്കാരിന് ഇരട്ടത്താപ്പ് : സാറാ ജോസഫ്

സ്ത്രീകളെ ശബരിമലയിൽ തടയുന്നത് പൊലീസാണ്.

Thiruvananthapuram

വനിതാ മതിൽ സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് സാറാ ജോസഫ്. സ്ത്രീകളെ ശബരിമലയിൽ തടയുന്നത് പൊലീസാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച രഹ്ന ഫാത്തിമയെ ജയിലിലും അടച്ചു. ലിംഗനീതി പൂർണ്ണമായും നിഷേധിക്കുന്ന ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാർ വനിതാ മതിലുമായി വരുന്നത് തികച്ചും അപഹാസ്യമാണെന്നും സാറാ ജോസഫ് പറഞ്ഞു .

 

രഹ്നയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പ്രവേശിക്കാൻ ശ്രമിച്ചത്. രഹ്‌ന ജയിലിൽ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ് എന്നും സാറാ ജോസഫ് പറഞ്ഞു.