Film

08 Dec 2018 11:00 AM IST

Reporter-Leftclicknews

ഇംഗ്ലീഷ് ഹ്രസ്വചിത്രം മശ്‌ഹദ് ഇന്ന് പ്രദർശിപ്പിക്കും

മാധ്യമപ്രവർത്തകനായ ഷാബു കിളിത്തട്ടിൽ സംവിധാനം ചെയ്ത കേസരി മെമ്മോറിയൽ ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് പ്രദർശിപ്പിക്കുന്നു

മാധ്യമപ്രവർത്തകനായ ഷാബു കിളിത്തട്ടിൽ സംവിധാനം ചെയ്ത 'മശ്ഹദ്' എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രം തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ ഇന്ന് രാവിലെ 10 മണിക്ക് പ്രദർശിപ്പിക്കുന്നു. യുദ്ധവും അതിലകപ്പെട്ടു പോകുന്ന മനുഷ്യരുടെ ജീവിതവും മുഖ്യ പ്രമേയമാകുന്ന ഈ സിനിമ, അമ്മയും മകളും തമ്മിലുള്ള തീവ്രവിനിമയങ്ങളുടെ കഥയാണ്. ഭിന്നശേഷിക്കാരിയായ നായികയായി അഭിനയിക്കുന്നത് റിയ എന്ന ഭിന്നശേഷിക്കാരിയായ കുട്ടിയാണ്.

 

ഹൈദ്രബാദ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി പരാമർശം, സ്റ്റാർലൈറ്റ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് നോമിനേഷൻ എന്നിവ നേടിയ ചിത്രമാണ്. പ്രദർശനത്തിന്ശേഷം സംവിധായകനുമായി മുഖാമുഖമുണ്ടാകും. 18 മിനിട്ട് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചത് രാജീവ് അഞ്ചൽ. സംഗീതം: ദീപക് ദേവ്.


Reporter-Leftclicknews