Kerala News

06 Nov 2018 15:45 PM IST

പ്രളയക്കടൽ താണ്ടിയവർക്ക് അതിജീവനത്തിന്റെ പാഠം പകർന്ന് കലാകാരൻമാർ

അതിവർഷം കേരളത്തെയാകെ വിഴുങ്ങിയപ്പോൾ ചെങ്ങന്നൂരിലെ പാണ്ടനാട് എന്ന ഗ്രാമത്തിന്റെ നിലവിളിയും കണ്ണീരും നാം കണ്ടതാണ്.

Chengannoor

അതിവർഷം കേരളത്തെയാകെ വിഴുങ്ങിയപ്പോൾ ചെങ്ങന്നൂരിലെ പാണ്ടനാട് എന്ന ഗ്രാമത്തിന്റെ നിലവിളിയും കണ്ണീരും നാം കണ്ടതാണ്. തലയ്ക്കു മുകളിൽ പാഞ്ഞ പെരുംവെള്ളത്തിൽ സർവ്വവും നഷ്ടപ്പെട്ടവർ ഇന്ന് പതിയെ ജീവിതം തിരിച്ചു പിടിക്കുകയാണ്. അതിജീവനത്തിന്റെ ചെറുചുവടുകൾ വെക്കുന്നവർക്ക് ഒപ്പം ചേർന്ന് കലാകാരന്മാരുടെ കൂട്ടായ്മയായ സ്പേസും. പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലും കുട്ടികൾക്ക് പഠനോപകരണങ്ങളും മാനസിക ഉല്ലാസ പരിപാടിയുമായാണ് സ്പേസ് social platform for art culture and education ) എത്തിയത്.

 

പാണ്ടനാട് പഞ്ചായത്തിലെ ഏഴു അങ്കണവാടികളിലായി നടന്ന പരിപാടി പ്രമുഖ ഗാന രചയിതാവ് സത്യൻ കോമല്ലൂർ ഉദ്‌ഘാടനം ചെയ്തു. ഈ വർഷത്തെ മികച്ച നാടക ഗാന ഗായികയ്ക്കുള്ള അവാർഡ് നേടിയ ശുഭ രഘുനാഥ് മുഖ്യ അഥിതി ആയിരുന്നു.. ചെങ്ങന്നൂർ ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്റ്റ്‌ ഓഫീസർ, വാർഡ് മെമ്പർമാർ സൂപ്പർവൈസർ, സ്പേസ് സെക്രട്ടറി സുജിത് ജി , ഡയറക്ടർഅഡ്വ. പ്രദീപ് പാണ്ടനാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കായുള്ള മാനസിക ഉല്ലാസ പരിപാടി അഡ്വ. പ്രദീപ് പാണ്ടനാട് നേതൃത്വം നൽകി