Kerala News

08 Jul 2020 03:25 AM IST

Reporter-Leftclicknews

സ്വപ്നയുമായി കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന പരിചയം : സ്പീക്കർ

യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന സുരേഷുമായി പരിചയമെന്നും ഒരു ഡിപ്ലമാറ്റിന് നല്കുന്ന ബഹുമാനം നല്കിയിട്ടുണ്ടെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ.

യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന സുരേഷുമായി പരിചയമെന്നും ഒരു ഡിപ്ലമാറ്റിന് നല്കുന്ന ബഹുമാനം നല്കിയിട്ടുണ്ടെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ. യുഎഇ കോൺസുലേറ്റിന് വേണ്ടി ബന്ധപ്പെടാറുണ്ടായിരുന്നത് സ്വപ്നയാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്വർണ്ണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് സ്പീക്കർ പറഞ്ഞു. ഒരു കട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൻ്റെ വീഡിയോ ആണ് പ്രചരിപ്പിക്കപ്പെടുന്നത്. പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ സ്വപ്ന യുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേരളസഭയുമായി സ്വപ്നക്ക് ഒരു ബന്ധവുമില്ലെന്നും അതു സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധമാണെന്നും സ്പീക്കർ പറഞ്ഞു.

 

 


Reporter-Leftclicknews