Film

23 Oct 2018 17:45 PM IST

Reporter-Leftclicknews

സുഡാനിയും ഈമയൗ വും ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ

ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങൾ തെരഞ്ഞെടുത്തു.

ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങൾ തെരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയ (സംവിധാനം സക്കറിയ) , ചെയ്ത ഈ.മ.യൗ ( സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി )എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കീത്തു, ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, ഡോ. ടി അനിത കുമാരി, ഡോ. വി.മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായി സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

 

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങൾ തെരഞ്ഞെടുത്തു. ഓത്ത് ( പി.കെ ബിജുകുട്ടന്‍), പറവ ( സൗബിന്‍ ഷാഹിര്‍), ഭയാനകം ( ജയരാജ്) , ഉടലാഴം (ഉണ്ണികൃഷ്ണന്‍ ആവള) , മായാനദി (ആഷിക് അബു) , ബിലാത്തിക്കുഴല്‍ (വിനു എ.കെ) , പ്രതിഭാസം ( വിപിന്‍ വിജയ്), ഈട ( ബി. അജിത്ത് കുമാര്‍), കോട്ടയം (ബിനു ഭാസ്‌കര്‍) , ഹ്യൂമൻസ് ഓഫ് സംവൺ ( സുമേഷ് ലാല്‍), സ്ലീപ്‌ലെസ്‌ലി യുവേഴ്സ് ( ഗൗതം സൂര്യ ), ആവേ മറിയ ( വിപിന്‍ രാധാകൃഷ്ണന്‍) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.

 

ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 1ന് ആരംഭിക്കും.ചലച്ചിത്ര അക്കാഡമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം മേഖലാകേന്ദ്രങ്ങള്‍ വഴിയാണ് ഓഫ്‌ലൈന്‍ രജിസ്ട്രേഷൻ. ഓരോ മേഖലാകേന്ദ്രത്തില്‍ നിന്നും 500 പാസുകള്‍ വീതം വിതരണം ചെയ്യും. ഇതില്‍ 200 പാസുകള്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്കായി നീക്കിവയ്ക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷൻ നവംബര്‍ 10 ന് ആരംഭിക്കും. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ് . വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഫീസ്.


Reporter-Leftclicknews