17 Oct 2018 02:15 AM IST
ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജിൽ ആദ്യത്തെ രണ്ടു റാങ്കുകളും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ആരോഗ്യ സർവകലാശാല 2018 ആഗസ്റ്റിൽ നടത്തിയ ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി കോഴ്‌സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആതിര ജയകുമാർ ഒന്നാം റാങ്കും സിജു സാജു രണ്ടാം റാങ്കും കരസ്ഥമാക്കി. ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവിയായ ഡോ അബ്ദുൾ റഷീദിന്റെ ശിക്ഷണത്തിലാണ് ഇവർ മികച്ച വിജയം നേടിയത്.