Kerala News

19 Nov 2018 13:45 PM IST

Reporter-Leftclicknews

ശശികലയെ ബഹുമാനിക്കാന്‍ മനസ്സില്ലെന്ന് ടിവി അവതാരക

ശശികലയെ ബഹുമാനിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ടിവി അവതാരക

കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കു മുമ്പില്‍ മാധ്യമങ്ങള്‍ പതറി നില്‍ക്കുമ്പോള്‍ ഈ രംഗത്തു പുതുതായെത്തിയ ഒരു ചാനല്‍ അവതാരക സംഘപരിവാറിനു മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറാകാതിരുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം രാത്രി റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അവതാരകയായ അപര്‍ണ്ണയാണ് സംഘപരിവാറിന് ശക്തമായ മറുപടി നല്‍കിയത്.

 

ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയെക്കുറിച്ച് ബഹുമാനത്തോടെ വേണം പരാമര്‍ശിക്കാന്‍ എന്ന രാഹുല്‍ ഈശ്വറിന്റെ അഭിപ്രായത്തെ അപര്‍ണ്ണ പുച്ഛിച്ച് തള്ളുകയായിരുന്നു. ശശികല ടീച്ചര്‍ എന്നു വേണം അവരെ വിളിക്കാന്‍ എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന അവരെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു അപര്‍ണ്ണയുടെ മറുപടി. മാധ്യമരംഗത്തെ വന്‍തോക്കുകള്‍ സംഘപരിവാറിനു മുന്നില്‍ മുട്ടിലിഴയുമ്പോഴാണ് ഒരു തുടക്കക്കാരി തന്റേടത്തോടെ സംഘപരിവാറിനെ വിമര്‍ശിക്കാന്‍ തയ്യാറായത്.


Reporter-Leftclicknews