Film

20 Oct 2018 23:25 PM IST

Reporter-Leftclicknews

മീ ടൂ അനുമാലിക്കിനെതിരേ രണ്ടു സ്ത്രീകള്‍ കൂടി

സംഗീത സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലുമായി രണ്ടു സ്ത്രീകള്‍ കൂടി രംഗത്തു വന്നു.

സംഗീത സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലുമായി രണ്ടു സ്ത്രീകള്‍ കൂടി രംഗത്തു വന്നു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഗായികമാരായ സോന മഹാപാത്രയും ശ്വേതപോളും അനുമാലിക്കിനെതിരായി വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പുറകേയാണ് 2 സ്ത്രീകള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്.

 

പുതുതായി ആരോപണമുന്നയിച്ച സ്ത്രീകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗായികയാകാനുള്ള ആഗ്രഹവുമായി 1990 കളില്‍ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വച്ച് അനുമാലിക്കിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവമാണ് ഒരു സത്രീ വിവരിക്കുന്നത്. തന്റെ ശരീരത്തില്‍ സ്വന്തം ശരീരം കൊണ്ട് ഉരുമിയ അനുമാലിക് താന്‍ പ്രതിഷേധിച്ചപ്പോള്‍, ക്ഷമാപണം നടത്തിയെന്ന് സ്ത്രീ പറയുന്നു. പിന്നീട് ഒരിക്കല്‍ ധനസമാഹരണത്തിനു വേണ്ടിയുള്ള ഒരു ഇവന്റിന്റെ കാര്യം സംസാരിക്കാന്‍ അനുമാലിക്കിന്റെ വീട്ടിലെത്തിയ തന്റെ സ്‌കര്‍ട്ടിനുള്ളിലേക്ക് കയ്യിടുകയും സ്വന്തം പാന്റ്‌സ് ഊരുകയും ചെയ്‌തെന്നും ആ സമയം ഡോര്‍ബെല്‍ ശബ്ദിച്ചതുമൂലം താന്‍ രക്ഷപ്പെട്ടെന്നും അവര്‍ പറയുന്നു. വീണ്ടും ഒരു ഒഴിഞ്ഞ മൈതാനത്ത് വച്ച് സമാനമായ രീതിയില്‍ ഉപദ്രവിക്കാന്‍ അനുമാലിക് ശ്രമിച്ചു.

 

റെക്കോഡിംഗ് സ്റ്റുഡിയോയില്‍ മറ്റാരുമില്ലാത്ത സമയത്ത് കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചാണ് അനുമാലിക്കിനെതിരേ മറ്റൊരു സ്ത്രീയുടെ വെളിപ്പെടുത്തല്‍. അനുമാലിക്കിനെ തള്ളിമാറ്റി താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ആ സ്ത്രീ പറഞ്ഞു. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തവയാണെന്നാണ് അനുമാലിക്കിന്റെ വിശദീകരണം.


Reporter-Leftclicknews