National News

12 Nov 2018 10:05 AM IST

കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു

കേന്ദ്ര രാസവളം - പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാർ (49) അന്തരിച്ചു.

കേന്ദ്ര രാസവളം - പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാർ (49) അന്തരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭാര്യ തേജസ്വിനിയും രണ്ടു മക്കളും അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു. കുറച്ചു കാലമായി അർബുദ രോഗബാധിതനായിരുന്നു. മൃതദേഹം ബംഗളുരുവിലെ നാഷണൽ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിനുവയ്ക്കും. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഇന്ന് അവധി നൽകി.

 

കർണാടക സംസ്ഥാനത്ത് ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച അനന്ത് കുമാർ പാർട്ടിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. ആറു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1999ൽ വാജ്പേയ് മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായിരുന്നു. ബി.ജെ.പി കർണാടക സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.