Film Review

വരാപ്പുഴ കസ്റ്റഡി മരണം : സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മരിച്ചതിനെക്കുറിച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സംസ്ഥാന സ​ർ​ക്കാ​ർ.

Kochi

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മരിച്ചതിനെക്കുറിച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സംസ്ഥാന സ​ർ​ക്കാ​ർ. ശ്രീ​ജി​ത്തിന്‍റെ മരണത്തിൽ സി​ബി​ഐ അ​ന്വേ​ഷണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അ​ഖി​ല ന​ൽ​കി​യ ഹ​ർ​ജി​യി​ൽ, ഹൈക്കോടതിയിൽ നി​ല​പാ​ട് അറിയിക്കുകയായിരുന്നു സർക്കാർ. അന്വേഷണം സി​ബി​ഐക്ക് വിടുന്നതിനെക്കുറിച്ച് അ​ഭി​പ്രാ​യം അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചായിരു​ന്നു.സർക്കാർ വിശദീകരണം നൽകിയത് .

 

ഐ​ജി​യു​ടെ നേ​തൃ​ത്വത്തിൽ ഇപ്പോൾ നടക്കുന്ന അ​ന്വേ​ഷ​ണം ശരിയായ രീ​തി​യിൽ മുന്നോ​ട്ട് പോ​കുകയാണെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. ഹ​ർ​ജി മേ​യ് 22ന് പ​രി​ഗ​ണി​ക്കാനായി മാ​റ്റി.

 

പോ​ലീ​സു​കാ​ർ പ്ര​തി​യാ​യ കേ​സ് പോ​ലീ​സു​കാ​ർ അ​ന്വേ​ഷി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് നേരത്തേ കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.