Sports
06 Oct 2018 03:00 AM IST
വിരാട് കോഹ്‌ലിക്ക് 24-ാം ടെസ്റ്റ് സെഞ്ച്വറി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി.
New Delhi
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം 184 പന്തില്‍ നിന്നാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയുടെ 24-ാം സെഞ്ച്വറിയാണിത്. 123 ഇന്നിംഗ്‌സില്‍ നിന്ന് 24 സെഞ്ച്വറികള്‍ നേടിയ കോഹ്‌ലി, ലോകത്ത് ഏറ്റവും കുറച്ചു ഇന്നിംഗ്‌സുകളില്‍ നിന്ന് 24 സെഞ്ച്വറി നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാനായി. 66 ഇന്നിംഗ്‌സില്‍ നിന്ന് 24 സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് വിരാട് കോഹ്‌ലിക്ക് മുന്നില്‍. 125 ഇന്നിംഗ്‌സില്‍ നിന്ന് 24 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറും 128 ഇന്നിംഗ്‌സില്‍ നിന്ന് 24 സെഞ്ച്വറി നേടിയ സുനില്‍ ഗവാസ്‌കറുമാണ് കോഹ്‌ലിയുടെ തൊട്ടുപിന്നില്‍.
രണ്ടാം ദിവസം 9 വിക്കറ്റിന് 649 എന്ന സ്‌കോറില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 4 ന് 364 എന്ന സ്‌കോറില്‍ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യയ്ക്കുവേണ്ടി വിരാട് കോഹ്‌ലി 139 റണ്‍സ് നേടി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റിന് 94 എന്ന പരിതാപകരമായ നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്. 27 റണ്‍സുമായി റോസ്റ്റണ്‍ ചെയ്‌സും 13 റണ്‍സുമായി കീമോ പോളുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി രണ്ടും കുൽദീപ് യാദവ് ഒന്നും വിക്കറ്റുകൾ നേടി.