ഹാര്‍ദ്ദിക് റാലി റദ്ദാക്കി

#

അഹമ്മദാബാദ് (20-11-17) : ഇന്ന് വൈകുന്നേരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന റാലി ഹാര്‍ദ്ദിക് പട്ടേല്‍ റദ്ദു ചെയ്തു. കോണ്‍ഗ്രസുമായി സീറ്റ് സംബന്ധിച്ച് ധാരണയുണ്ടാവാത്തതാണ് റാലി റദ്ദു ചെയ്യാന്‍ കാരണം. ഇന്നലെ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലുള്‍പ്പെട്ടിരുന്ന ലളിത് വസോയ എന്ന അനുയായിയോട് ഇന്ന് നാമനിര്‍ദ്ദേശം നല്‍കരുതെന്ന് ഹാര്‍ദ്ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ നിര്‍ദ്ദേശം അവഗണിച്ച് ലളിത് വസോയ നാമനിര്‍ദ്ദേശം നല്‍കി. ആ നടപടി ഹാര്‍ദ്ദിക്കിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ന് സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് അറിയിച്ചിരുന്ന റാലി മാറ്റി വെയ്ക്കാന്‍ ഹാര്‍ദ്ദിക് പട്ടേല്‍ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ഹാര്‍ദ്ദിക് പട്ടേലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് ലളിത് വസോയ അവകാശപ്പെട്ടു.