സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവിയുടെ ദേശീയ പതാക ഉയര്‍ത്തല്‍ : നടപടിക്ക് നീക്കം

#

തിരുവനന്തപുരം (29-12-17) : കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ഒരു സ്വകാര്യസ്‌കൂളില്‍ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭഗവത് പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രഥമ അധ്യാപകനുമെതിരേ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ പാലക്കാട് തഹസീല്‍ദാര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയുമോ എന്ന കാര്യം നിയമ-ആഭ്യന്തര വകുപ്പുകള്‍ പരിശോധിക്കും.

സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്കോ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കോ മാത്രമേ അധികാരമുള്ളൂ എന്ന് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആര്‍) അനുശാസിക്കുന്നതിനാല്‍ മോഹന്‍ഭഗവത് പതാക ഉയര്‍ത്തിയത് ചട്ടലംഘനമാണെന്നാണ് തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്. നടപടി എടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് ബി.ജെ.പി അറിയിച്ചു.