കയ്യില്‍ കിട്ടുന്നതെന്തുമെടുത്ത് കാവിപ്പടയെ പ്രതിരോധിക്കുക

#

(13-04-18) : 2012 ൽ നിര്‍ഭയ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍, പ്രതിഷേധക്കൊടുങ്കാറ്റില്‍ ഡല്‍ഹിയും ഇന്ത്യയും ഇളകിമറിഞ്ഞു. അന്ന് ഡല്‍ഹിയും ഇന്ത്യയും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്നു. പ്രതികളെ പിന്തുണച്ചുകൊണ്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ രംഗത്തുവന്നതായി നമുക്കറിവില്ല. എന്നാല്‍, ആ കാലമൊക്കെ മാറിയിരിക്കുന്നു. അഥവാ, മാറ്റിമറിച്ചിരിക്കുന്നു!.

കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ട സംഭവത്തില്‍, സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരും ജമ്മു ബാര്‍ അസോസിയേഷനും ബി.ജെ.പിയുടെ പോഷക സംഘടനയായ ഹിന്ദു ഏകതാ മഞ്ചും പ്രതികളെ പരസ്യമായി പിന്തുണച്ചു രംഗത്തു വന്നിരിക്കുന്നു. ലൈംഗികത എന്താണെന്നു പോലും മനസ്സിലാക്കാന്‍ പ്രായമായിട്ടില്ലാത്ത ഒരു കുരുന്നിനെ ദിവസങ്ങളോളം പല തവണ പല ആളുകള്‍ ചേര്‍ന്ന് മൃഗീയമായി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍, പ്രതികളെ പരസ്യമായി പിന്തുണയ്ക്കാന്‍ ഇന്ത്യയും കാശ്മീരും ഭരിക്കുന്ന ബി.ജെ.പിയുടെ മന്ത്രിമാര്‍ക്കും അഭിഭാഷക അനുയായികള്‍ക്കും യാതൊരു മനസാക്ഷിക്കുത്തുമില്ലെന്നത്, ഇന്ത്യയുടെ രാഷ്ട്രീയവും നൈതികവുമായ പതനത്തെയാണ് തെളിയിക്കുന്നത്. അതാണ് നിര്‍ഭയയില്‍നിന്ന് കത്തുവയിലെ എട്ടു വയസുകാരിയിലേക്കെത്തുമ്പോഴേക്ക് "ഇന്ത്യയെ മാറ്റി മറിച്ചിരിക്കുന്നു" എന്ന് നേരത്തെ പറഞ്ഞത്.

കഴിഞ്ഞ നാല് വര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റാണ് കേന്ദ്രം ഭരിക്കുന്നത്. പലരും ഇപ്പോഴും കരുതുന്നത് ഇന്ത്യയിലെ "വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഒരു പാര്‍ട്ടിയാണ് ബി.ജെ.പി" എന്നും അവരുടെ ഭരണമാണ് കേന്ദ്രത്തിലേതെന്നുമാണ്. എന്നാല്‍, "മറ്റുപാര്‍ട്ടികളില്‍ ഒരു പാര്‍ട്ടി മാത്രമല്ല" തങ്ങളെന്നും "സാധാരണ ഭരണമല്ല" തങ്ങളുടേതെന്നുമാണ് മോദിയും ബി.ജെ.പിയും തെളിയിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ഭയയുടെ ദുരന്തത്തെ, വേദനയെ, സ്വന്തം ദുരന്തമായും വേദനയായും കണ്ട ഇന്ത്യാക്കാര്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം വല്ലാതെ മാറിയിരിക്കുന്നു. മനുഷ്യരുടെ ദുഃഖങ്ങളില്‍, മനുഷ്യര്‍ക്കുണ്ടാകുന്ന ദുരന്തങ്ങളില്‍, ദുഃഖിക്കുന്ന മനുഷ്യസഹജമായ വികാരങ്ങളെ "വര്‍ഗീയവല്‍കരിച്ചു" എന്നതാണ് ബി.ജെ.പിയുടെ നാല് വര്‍ഷക്കാലത്തെ "ഭരണനേട്ടം".

ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍, താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി വര്‍ഗീയമുതലെടുപ്പുകള്‍ നടത്തുന്ന അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് നമുക്കറിയാം. എന്നാല്‍, മനുഷ്യദുരന്തങ്ങളെയും മനുഷ്യദുഃഖങ്ങളെയും കുറ്റകൃത്യങ്ങളെയും മനുഷ്യവികാരങ്ങളെയും പരസ്യമായി വര്‍ഗീയവല്‍കരിക്കുന്ന സംഭവം ഇതാദ്യമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ! കാശ്മീരിലെ ഒരു പിഞ്ചുബാലികയുടെ ബലാത്സംഗത്തെ, ഇരയുടെയും പ്രതികളുടെയും മതത്തിന്റെ അടിസ്ഥാനത്തില്‍ കാണാനും ഇര ഒരു മുസ്ലീമും പ്രതികൾ ബ്രാഹ്മണരും ബി.ജെ.പിക്കാരും ആയതിനാല്‍, കുറ്റകൃത്യത്തെയും പ്രതികളെയും പരസ്യമായി ന്യായീകരിക്കാനും കഴിയുന്ന തരത്തില്‍ നമ്മുടെ പൊതു-രാഷ്ട്രീയ ജീവിതത്തെ മാറ്റി മറിച്ചിരിക്കുന്നു. മോദി അധികാരത്തിലെത്തിയ നാള്‍മുതല്‍ ഇന്ത്യയിലെമ്പാടും മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും മതേതരചിന്തകര്‍ക്കുമെതിരായ കൊലകളും അതിക്രമങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും സാധാരണ മനുഷ്യരായ ഇന്ത്യാക്കാര്‍ കരുതിയിട്ടുണ്ടാവില്ല, കാശ്മീരിലെ കത്തുവപോലെ ഒരു സംഭവം പരസ്യമായി ന്യായീകരിക്കപ്പെടുന്നിടത്തോളം ഇന്ത്യയെ മാറ്റാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന്!

അതുകൊണ്ടാണ് പറയുന്നത്, ബി.ജെ.പി "മറ്റുപാര്‍ട്ടികളില്‍ ഒരു പാര്‍ട്ടി"യല്ല. ഇന്ത്യയിലെ 130 കോടി മനുഷ്യരുടെ ലോകസാധാരണമായ മാനുഷിക വികാരങ്ങള്‍ക്കും അവരുടെ മനുഷ്യാസ്തിത്വത്തിനു തന്നെയും എതിരായ പൈശാചികമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു "അധിനിവേശ കൊള്ളസംഘ"മാണ് (invading horde) ബി.ജെ.പി. ഇവര്‍ കൊള്ള ചെയ്യുന്നത് നമ്മുടെ സമ്പത്തും അധികാരവും മാത്രമല്ല. മാനവികവും സാംസ്‌കാരികവുമായ എന്തും ഈ കൊള്ളസംഘത്തിന്റെ "ലക്ഷ്യ"മാണ്. നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ത്യാഗത്തിലൂടെയും ഭാവനാപൂര്‍ണമായ അധ്വാനത്തിലൂടെയും മനുഷ്യരാശി കെട്ടിപ്പൊക്കിയിട്ടുള്ള സംസ്‌കാരത്തിന്റെയും മാനവികതയുടെയും അടയാളങ്ങളെയെല്ലാം നിലംപരിശാക്കിക്കൊണ്ടാണ് ഈ പ്രാകൃത കൊള്ളസംഘം അതിന്റെ രക്തപങ്കിലമായ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നത്. മധ്യകാലജര്‍മനിയിലെ വിസിഗോത്തുകള്‍ എന്ന പ്രാകൃത ഗോത്രവും ചെങ്കിസ്ഖാന്റെ പ്രാകൃതസൈന്യവും കണ്ണില്‍ കണ്ടതൊക്കെ- അത് സ്ത്രീകളാകാം, കുഞ്ഞുങ്ങളാകാം, വൃദ്ധരാകാം, ചരിത്രസ്മാരകങ്ങളാകാം, പാര്‍പ്പിടങ്ങളാകാം, നഗര-വാണിജ്യകേന്ദ്രങ്ങളാകാം, ആരാധനാലയങ്ങളാകാം, കൃഷിസ്ഥലങ്ങളാകാം, ജന്തുക്കളാകാം- വെട്ടിനിരത്തിക്കൊണ്ടായിരുന്നു മുന്നേറിയത്. നിലവിളികളോ രോദനങ്ങളോ ഈ കാപാലികരെ ബാധിച്ചിട്ടേയില്ല.

മനുഷ്യത്വത്തിനും മനുഷ്യവികാരങ്ങള്‍ക്കും യാതൊരു വിലയും കല്പിക്കാത്ത ഒരു "പ്രാകൃത കൊള്ളസംഘ"ത്തിന്റെ അതിക്രമങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയവും നിയമപരവുമായ മാന്യത ലഭിച്ചിരിക്കുന്നു എന്നതാണ്, മോദിയുടെ നാല് വര്‍ഷത്തെ ഭരണം കൊണ്ടുണ്ടായ ഏറ്റവും വലിയ "നേട്ടം". ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ധാര്‍മികതയെയുമെല്ലാം വര്‍ഗീയവല്‍കരിച്ച മോദി ഭരണത്തിന്റെ, "പൊന്‍തൂവലാ"ണ് കാശ്മീരില്‍ സംഭവിച്ചത്. "ബഖര്‍വാള്‍" എന്ന മുസ്ലീം വിഭാഗത്തെ തുടച്ചുനീക്കുന്നതിന് ആസൂത്രണം ചെയ്ത പദ്ധതിയാണ് എട്ടുവയസുകാരിയുടെ കൂട്ടബലാത്സംഗം. ഇന്ത്യയില്‍ നിന്ന് "തുടച്ചുനീക്കപ്പെടേണ്ട" ജനവിഭാഗങ്ങള്‍ക്കെതിരായ "അന്തിമപരിഹാര" (Final Solution)ത്തിന്റെ പരീക്ഷണമാണ് ഈ കുരുന്നിന്റെ കൂട്ട ബലാത്സംഗം. ഒരു ബാലികയെ കൂട്ട ബലാത്സംഗം ചെയ്യുന്നു എന്നതിനെക്കാള്‍ പ്രധാനം, ഈ സംഭവം പരസ്യമായി ന്യായീകരിക്കപ്പെടുന്നു എന്നതാണ്. കാരണം, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട്. പക്ഷേ, ഒരു കൂട്ടബലാത്സംഗത്തിലെ പ്രതികളെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.പി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവരുന്നത് ഇന്ത്യാചരിത്രത്തില്‍ ഇതാദ്യമായിട്ടാണ്. ഈ സംഭവത്തെ നിര്‍ഭയ സംഭവത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതുതന്നയാണ്.

"തുടച്ചു നീക്കപ്പെടേണ്ടവരായ" മുസ്ലീങ്ങളെയും ദളിതുകളെയും ആദ്യം "അപമാനവീകരിക്കുക" (dehumanize)യാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ മനുഷ്യരെ, മനുഷ്യത്വത്തിനുടമകളല്ലാത്ത വെറും കന്നുകാലികളെയും പട്ടികളെയും പോലെയാക്കുകയാണ് ഇവരുടെ ലക്ഷ്യം. 2002 ലെ ഗുജറാത്ത് നരഹത്യയില്‍ കൊല ചെയ്യപ്പെട്ട മനുഷ്യരെ "കാറിന്റെ ടയറിനടിയില്‍ പെട്ട പട്ടിക്കുഞ്ഞി"ന്റെ രൂപകം കൊണ്ട് വിശേഷിപ്പിച്ച മോദിയാണ് ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളുടെയും ദളിതരുടെയും ജീവന്റെ വില, ഒരു പട്ടിക്കുഞ്ഞിന്റെ  ജീവനു തുല്യം എന്നു സ്ഥാപിച്ചാല്‍, കൊലകളും ബലാത്സംഗങ്ങളും സാധാരണമായിത്തീരും. വിദൂരസ്ഥലങ്ങളില്‍ നടക്കുന്ന മുസ്ലീം ദളിത് വേട്ടകള്‍, നമ്മുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ മരിക്കുമ്പോഴുണ്ടാകാവുന്ന ദുഃഖം പോലും സൃഷ്ടിക്കാതെ കടന്നുപോകും. അതാണ് കാശ്മീരില്‍ സംഭവിച്ചത്.

ഇന്ത്യയില്‍, മനുഷ്യരായി മനുഷ്യാന്തസ്സോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും നേര്‍ക്കുയരുന്ന ചോദ്യമിതാണ്. മനുഷ്യത്വത്തിനെതിരേ ഈ "കാവിക്കൊള്ളസംഘം" നടത്തിക്കൊണ്ടിരിക്കുന്ന അരുംകൊലകളും ബലാത്സംഗങ്ങളും കൊണ്ടുള്ള "പൈശാചിക കര്‍സേവ" തുടരാന്‍ അനുവദിക്കണമോ? മറ്റെല്ലാ ഇന്ത്യാക്കാരെയും പോലെ, ഈ ഉപഭൂഖണ്ഡത്തില്‍ തുടര്‍ന്നും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാഗ്രഹിക്കുന്നവർ ഇന്നലെ വരെ ജീവിച്ചതുപോലെ ജീവിച്ചാൽ പോരാ. നമ്മൾ അലകടല്‍ പോലെ, ദിഗന്തങ്ങള്‍ ഭേദിക്കുമാറ്, സടകുടഞ്ഞുണരേണ്ടിയിരിക്കുന്നു. ഹിന്ദു ഭീകരതയ്ക്ക് എതിര് നിൽക്കുന്നവർ കൂടുതല്‍ സംഘടിതരും രണശൂരരുമായില്ലെങ്കില്‍, ഇന്ത്യയിലെ ബഹുഭൂരിപക്ഷം മനുഷ്യർ  ഈ "കാവിപ്പട"യുടെ ഇരകളായിത്തീരും. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുപൈതങ്ങള്‍ വീടുകളില്‍ നിന്ന് അപ്രത്യക്ഷമാകാം. "ബലാത്സംഗം" ചെയ്യപ്പെടാം. "കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന" കാവിപ്പടയെ, സധൈര്യം നേരിടാന്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍, നമ്മൾ ഓരോരുത്തരും ഒരു "പട്ടിക്കുഞ്ഞാ"യിമാറും. ജീവിക്കുന്നെങ്കില്‍ അന്തസ്സോടെ ജീവിക്കുക, അല്ലെങ്കില്‍, മരിക്കുക. ഇതു മാത്രമാണ് ഇന്ന് ഇന്ത്യയിലെ ദളിതരുടെയും മുസ്ലീങ്ങളുടെയും മതേതരത്വത്തിൽ വിശ്വസിക്കുന്നവരുടെയും മുന്നിലുള്ള ഏക വഴി .സ്വന്തം കുരുന്നുകളെ ഈ നരാധമന്‍മാര്‍ക്കു വിട്ടുകൊടുക്കേണ്ടെങ്കില്‍, കയ്യില്‍ കിട്ടുന്നതെന്തുമെടുത്ത് കാവിപ്പടയെ പ്രതിരോധിക്കുക!