ഭീതിയൊഴിയുന്നു : അതീവ ജാഗ്രത ഇടുക്കിയിലും എറണാകുളത്തും മാത്രം

#

തിരുവനന്തപുരം (18-08-18) : പേമാരിയുടെ മേഘങ്ങൾ കേരളത്തിൽനിന്ന് ഒഴിയുന്നതായി കാലാവസ്ഥ വകുപ്പ്. ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തെളിഞ്ഞ ആകാശം ദൃശ്യമായി. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്. നിലവില്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്തും ഇടുക്കിയിലും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്.

തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിദമായ സാഹചര്യമില്ല.