പെട്രോള്‍-ഡീസല്‍ വിലയില്‍ റെക്കോഡ് വര്‍ദ്ധന

#

മുംബൈ (03-09-18) : പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ ചരിത്രത്തില്‍ ഏറ്റവും വലിയ വര്‍ദ്ധന. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.56 രൂപയാണ് ഇന്നത്തെ വില. ഒരു ദിവസത്തില്‍ 58 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഡീസല്‍ ലിറ്ററിന് 44 പൈസ വര്‍ദ്ധിച്ചു. മുംബൈയില്‍ 75.54 പൈസയാണ് ഡീസല്‍ വില.

എണ്ണ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപ്പെക് രാജ്യങ്ങള്‍ തയ്യാറാകാത്തതും ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലം ഇറാന്‍,വെനിസ്വല തുടങ്ങിയ രാജ്യങ്ങള്‍ എണ്ണ ഉല്പാദനം കുറച്ചതുമാണ് എണ്ണ വില വര്‍ദ്ധനവിനു കാരണമെന്നും ഇതു താല്ക്കാലികമാണെന്നുമായിരുന്നു കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മ്മേന്ദ്രപ്രധിന്റെ വിശദീകരണം. പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും കാരണമായിട്ടുണ്ട്.