ഹനാന് കാറപകടത്തിൽ പരിക്ക്

#

(03-09-18) : പഠിക്കുന്നതോടൊപ്പം ഉപജീവനത്തിനുവേണ്ടി കോളേജ് യൂണിഫോമില്‍ മിന്‍ വില്പന നടത്തി വാർത്തകളിലിടം നേടിയ ഹനാൻ വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിനെത്തുടർന്ന് ആശുപത്രിയിൽ. ഹനാൻ സഞ്ചരിച്ച കാർ കൊടുങ്ങല്ലൂരില്‍ വെച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

കൊടുങ്ങല്ലൂരിൽ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഹനാൻ. കാറിന്റെ മുൻസീറ്റിലിരുന്ന ഹനാന്റെ കാലിനും. നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. വഴിയാത്രക്കാരനെ രക്ഷിക്കാൻവേണ്ടി കാർ വെട്ടിത്തിരിച്ചപ്പോൾ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. കോളേജ് യൂണിഫോമിൽ മീന്‍വില്‍ക്കുന്ന ഹനാൻ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വലിയ ജനശ്രദ്ധ നേടിയത്. തനിക്ക് സഹായമായി പൊതുജനങ്ങൾ നൽകിയ ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി വീണ്ടും ഹനാൻ വാർത്തകളിൽ ഇടം നേടിയിരുന്നു.