കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് തിരിച്ചടി

#

ബംഗളുരു (03-09-18) : കര്‍ണാടകയില്‍ നഗര തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസാണ് മുന്നില്‍. സംസ്ഥാനഭരണം പങ്കിടുന്ന കോണ്‍ഗ്രസും ജനതാദള്‍ എസും മുന്നണിയായല്ല മത്സരിച്ചത്. ഫലം പ്രഖ്യാപിച്ച 29 സിറ്റി കൗണ്‍സിലുകളില്‍ ബി.ജെ.പി-10, കോണ്‍ഗ്രസ്-5, ജനതാദള്‍ (എസ്)-3 എന്നിങ്ങനെ സീറ്റുകള്‍ നേടി. 53 മുനിസിപ്പാലിറ്റികളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്-19, ബി.ജെ.പി-12, ജെ.ഡി.(എസ്)-8 എന്നിങ്ങനെയാണ് നില. 20 ടൗണ്‍ പഞ്ചായത്തുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും 7 സീറ്റുകള്‍ വീതവും ജനതാദള്‍(എസ്) 2 സീറ്റും നേടി. ആകെ 2474 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് 925, ബി.ജെ.പിക്ക് 861, ജനതാദള്‍ എസ്സിന് 337 സീറ്റുകളും ലഭിച്ചു.

കോണ്‍ഗ്രസും ജെ.ഡി.എസ്സും മുന്നണിയായല്ല മത്സരിച്ചതെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശഭരണ സ്ഥാപനങ്ങളിൽ കോണ്‍ഗ്രസും ജെ.ഡി.എസ്സും തമ്മില്‍ ധാരണയുണ്ടാകും. നഗരപ്രദേശങ്ങളില്‍ പൊതുവേ വലിയ മുന്‍തൂക്കമുള്ള ബി.ജെ.പിയുടെ സ്വാധീനത്തില്‍ കാര്യമായ ഇടിവുണ്ടായതായാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നഗര തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് കേന്ദ്രങ്ങളില്‍ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്നതാണ്.