ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് നീക്കം

#

കൊച്ചി (03.09.2018) : കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്ക് നീങ്ങുകയാണ് പോലീസ്. കൃത്യമായ തെളിവുകൾ ശേഖരിച്ച് എല്ലാ പഴുതുകളും അടച്ചതിനുശേഷം മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പാടുള്ളൂ എന്ന് മുകളിൽനിന്ന് കർശന നിർദ്ദേശമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന്  പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഫ്രാൻകോ മുളയ്ക്കലിന് എതിരായ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍   നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയതിനു ശേഷം ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം.

കന്യാസ്ത്രീയുടെമേൽ കടുത്ത സമ്മർദ്ദമുണ്ട്. ഒരു സാഹചര്യത്തിലും ആരോപണത്തിൽനിന്ന് പിന്നോട്ടുപോകാൻ അവർ തയാറല്ല.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് കഴിഞ്ഞ ദിവസം കോട്ടയം ഡി.എസ്.പിയുമായി കൂടിയാലോചന നടത്തിയിരുന്നു. കന്യാസ്ത്രീയിൽനിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.