സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കാന്‍ സി.പി.ഐ കേന്ദ്രനേതൃത്വം ഇടപെടണം : ജയരാജന്‍

#

തൃശൂര്‍ (06-02-17) : സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.ഐ(എം) കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്ന് ജയരാജന്‍ പരിഹസിച്ചു. ബുദ്ധിജീവിയുടെ പാര്‍ട്ടിയാണെന്നാണ് സി.പി.ഐക്കാരുടെ ഭാവം. അത്ര ശക്തിയുള്ള പാര്‍ട്ടിയൊന്നുമല്ല സി.പി.ഐ. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.

ലോ അക്കാഡമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന ജനയുഗം ലേഖനത്തെയും ജയരാജന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇടതുപക്ഷ വിദഗ്ദ്ധരുടെ കയ്യിലെ പാവയായി മാറുകയാണ് ജനയുഗമെന്നും മാധ്യമരംഗത്തെ നിലവാരത്തകര്‍ച്ചയാണ് ജനയുഗം കാണിക്കുന്നത്. സി.പി.ഐയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണ് ലോ അക്കാഡമി സമരത്തിന് പിന്നിലെന്നും ജയരാജന്‍ ആരോപിച്ചു. സി.പി.ഐ സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്ന് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം ആവശ്യപ്പെട്ടു.