വീണ്ടും പിങ്ക് പോലീസിന്റെ സദാചാര ക്ലാസ്

#

തിരുവനന്തപുരം(21.02.2017) : പിങ്ക് പോലീസിന്റെ സദാചാര പോലീസിംഗ് വീണ്ടും. മ്യൂസിയം പരിസരത്ത് സംസാരിച്ചിരുന്ന യുവാവിനെയും സുഹൃത്തായ യുവതിയെയും അനാശ്യാസ്യം നടത്തിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പിങ്ക് പോലീസിന്റെ സദാചാര ഉപദേശങ്ങൾ വിഷ്ണു എന്ന യുവാവ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയായ ഇവരെ രക്ഷിതാക്കൾക്കൊപ്പം മാത്രമേ വിട്ടയക്കൂ എന്ന് വനിതാ പോലീസ് പറയുന്നതും വീഡിയോയിൽ ഉണ്ട്. ഇവർ പരസ്പരം ഉമ്മ വെച്ചു എന്നാണ് പോലീസുകാർ ആരോപിക്കുന്നത്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നതെന്ന യുവാവിന്റെ ചോദ്യത്തിന് മ്യൂസിയത്തിലെ നിയമം ഇതാണെന്നാണ് പോലീസിന്റെ മറുപടി. അടുത്തിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്തെ പിങ്ക് പോലീസിന്റെ സദാചാര പോലീസിംഗ് പുറത്ത് വരുന്നത്. നേരത്തെയും നിരവധി പരാതികൾ പിങ്ക് പോലീസിനെ കുറിച്ച് ഉയർന്നിരുന്നെങ്കിലും ഇതാദ്യമാണ് ഇരകൾ തന്നെ ശക്തമായി പ്രതികരിച്ച് രംഗത്ത് വരുന്നത്.


Read Also കനകക്കുന്നിൽ പിങ്ക് പോലീസ് സദാചാര പോലീസാവുന്നു