പുതിയ 200 രൂപ നോട്ട് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

#

ന്യൂഡൽഹി (04.04.2017) : പുതിയ 200 രൂപ നോട്ടുകൾ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. 200 രൂപ നോട്ടുകൾ പുറത്തിറക്കാനുള്ള ശുപാർശ റിസർവ്വ് ബാങ്ക് ബോർഡ് യോഗത്തിൽ അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗവണ്മെന്റിന്റെ അംഗീകാരം കൂടി ലഭിച്ചാലുടൻ നോട്ട് അച്ചടി ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല. നവംബർ എട്ടാം തീയതി നിലവിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകൾ പ്രധനമന്ത്രി നരേന്ദ്രമോദി നിരോധിച്ചതിന് ശേഷം പുറത്തിറക്കുന്ന രണ്ടാമത്തെ പുതിയ കറൻസിയാവും ഇത്. ചെറിയ മൂല്യമുള്ള നോട്ടുകളുടെ അഭാവം മൂലമുണ്ടാകുന്ന ചില്ലറ ക്ഷാമം ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം പുതിയ നോട്ടുകൾ പുറത്തിറക്കാനുള്ള ഉദ്ദേശമില്ലെന്നും കാഷ്‌ലെസ് ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചില ആർ.ബി.ഐ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.