പരസ്യമായി തെറി വിളിച്ച് ജിഷ്ണുവിന്റെ അമ്മയെ ആക്രമിച്ച എസ്.ഐ : വീഡിയോ വൈറൽ

#

തിരുവനന്തപുരം (12.04.2017) : വഴിയോര കച്ചവടക്കാരായ യുവാക്കളെ കേട്ടാലറക്കുന്ന തെറി വിളിക്കുന്ന എസ്.ഐയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ സുനിൽകുമാറാണ് വഴിയോരത്ത് കച്ചവടം ചെയ്തിരുന്ന യുവാക്കളെ യാതൊരു പ്രകോപനവുമില്ലാതെ തെറി വിളിച്ചത്. യുവാക്കൾ ഇതിനോട് ശക്തമായി പ്രതികരിക്കുകയും വീഡിയോ എടുത്ത് ഫെയ്‌സ്ബുക്കിൽ ഇടുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്ക് സമീപമാണ് സംഭവം. തണ്ണിമത്തൻ വിൽപ്പനക്കാരായ യുവാക്കളോട് എടുത്തുമാറ്റെടാ എന്ന് പറഞ്ഞു കൊണ്ട് തെറി വിളിക്കുകയായിരുന്നു. സാർ എസ്.ഐ ആയിരിക്കാം, പക്ഷേ തെറി പറയേണ്ട ആവശ്യമില്ലെന്ന് യുവാക്കൾ പറയുന്നതും വീഡിയോയിൽ ഉണ്ട്. പ്രതികരിക്കുന്ന യുവാക്കളെ എസ്.ഐ വീണ്ടും തെറി വിളിക്കുന്നതും ഭീഷണി മുഴക്കുന്നതും വീഡിയോയിൽ ഉണ്ട്. ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു.

പ്രതികരിച്ച യുവാക്കൾ ഗുണ്ടാ പശ്ചാത്തലമുള്ളവരാണെന്നാണ് എസ്.ഐ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ അടിവയറ്റിൽ ചവിട്ടുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സുനിൽകുമാർ. സാധുക്കളായ ആളുകളെ യാതൊരു കാരണവുമില്ലാതെ തെറി വിളിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥിരം രീതിയാണ്.