മാണിയെ തിരികെ വിളിച്ച് എം.എം.ഹസന്‍

#

തിരുവനന്തപുരം (18-04-17) : കെ.എം മാണിയെ തിരികെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റെ് എം.എം.ഹസന്‍. മലപ്പുറത്ത് ലീഗിന് മാണി നല്‍കിയ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും ലീഗിനല്ല യു.ഡി.എഫിന് തന്നെയാണ് കേരള കോണ്‍ഗ്രസ് (എം) പിന്തുണ നല്‍കിയതെന്നുമാണ് ഹസന്‍ അറിയിച്ചത്. മാണിയെ ആരും പുറത്താക്കിയിട്ടില്ല അദ്ദേഹം സ്വയം പുറത്തു പോയതാണ് അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസ് തിരിച്ചു വരണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിയുടെ തിരിച്ചുവരവ് സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്.

യു.ഡി.എഫ് വിട്ട മാണിയുടെ കേരള കോണ്‍ഗ്രസ് ഇക്കഴിഞ്ഞ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് പിന്തുണ നല്‍കിയിരുന്നു.തെരഞ്ഞെടുപ്പില്‍ മുന്നണി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഹസന്റെ പ്രതികരണം.