യാത്രാ വിലക്ക് : ട്രംപിന് പുതിയ തിരിച്ചടി

#

വാഷിംഗ്ടണ്‍ (13-06-07) : ആറോളം അറബ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയ ഹവായ് കോടതി നടപടി മേല്‍ക്കോടതിയും അംഗീകരിച്ചതാണ് അമേരിക്കന്‍ പ്രസിഡന്റെിന് തിരിച്ചടിയായിരിക്കുന്നത്.

ഇറാന്‍, സിറിയ, സൊമാലിയ, ലിബിയ,സുഡാന്‍,യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള  പൗരന്‍മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു. നേരത്തെ ഫെഡറല്‍ കോടതി വിലക്ക് ഉത്തരവ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇറാഖിനെ ഒഴിവാക്കി ഉത്തരവ് പരിഷ്‌കരിച്ചിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണ് പുതിയ ഉത്തരവെന്ന ഹവായ് സ്റ്റേറ്റ് കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ഇതോടെ ഇത് സംബന്ധിച്ച കേസിലെ നിയമ നടപടികള്‍ അവസാനിച്ചിരിക്കുകയാണ്.

അതേ സമയം വിധി അംഗീകരിക്കില്ലെന്നാണ് യു.എസ് അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചിരിക്കുന്നത്.