രാജി ഭീഷണി മുഴക്കി മായാവതി

#

ന്യൂഡല്‍ഹി (18-07-17) : രാജ്യസഭയില്‍ നിന്ന് രാജി വയ്ക്കുമെന്ന ഭീഷണിയുമായി ബി.എസ്.പി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ പരാതി ഉന്നയിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് മായാവതിയുടെ ഭീഷണി.

ഗോരക്ഷയുടെ പേരില്‍ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചു നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് പരാതികള്‍ രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മായാവതി സംസാരിക്കാനായി എഴുന്നേറ്റത്. എന്നാല്‍ മറ്റുളളവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതോടെ ക്ഷുഭിതയായി മായാവതി പ്രതിഷേധം പ്രകടമാക്കി സഭയില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പുറത്ത് കൂടി നിന്ന മാധ്യമങ്ങളോടാണ് രാജിസഭയില്‍ നിന്ന് രാജ്യവയ്ക്കുന്നതായി അവര്‍ അറിയിച്ചത്.

ജനങ്ങളുടെട പരാതികള്‍ അവതരിപ്പിക്കാനാണ് താന്‍ രാജ്യസഭയിലെത്തിയതെന്നും അതുകേള്‍ക്കാന്‍ തയ്യാറാകാത്ത സ്ഥലത്ത് തനിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. നേതാവ് പുറത്തേക്ക് പോയതിന് പിന്നാലെ തന്നെ ബി.എസ്.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണിക്കൂറേക്ക് പിരിഞ്ഞിരിക്കുകയാണ്.