ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് : വിനായകന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു

#

തൃശൂർ (24.07.2017) : പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വാടാനപ്പള്ളി സ്വദേശി വിനായകന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിനായകനേറ്റ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലുള്ളത്. കാലിലും ശരീരത്തിന്റെ മറ്റിടങ്ങളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് കണ്ടെത്തല്‍. ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിന്റെ പാടുകള്‍ ശരീരത്തിണ്ട്. എന്നാല്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലേതെന്നു പറയുന്ന കാര്യങ്ങള്‍ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിനായകനെ്‌റ ആത്മഹത്യയെ പോലീസ് കസ്റ്റഡിയിലെ കൊലപാതകമായി കാണണമെന്ന് ആരോപിച്ച് ഉത്തരവാദികളായ പോലീസുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പോലീസ് നടപടിക്കെതിരായ പ്രതിഷേധം ശക്തമാമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായിരിക്കുന്നത്. 19 കാരനായ വിനായകനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. പിന്നീട് കടുത്ത മര്‍ദ്ദനം ഇയാള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഒ മാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുണ്ടായി..

സസ്പെൻഷൻ ഒരു ശിക്ഷയല്ലെന്നും ഉത്തരവാദികളായ പോലീസുകാരുടെ മേൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അടുത്ത കാലത്തായി ദളിതർക്കെതിരായി തുടർച്ചയായുണ്ടാകുന്ന അതിക്രമങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് വിനായകന്റെ മരണം. വിനായകന്‍െ്‌റ മരണം ഭരണകൂടം നടത്തിയ ജാതിക്കൊലയാണെന്ന് ആരോപിച്ചു ദളിത്സംഘടനകള്‍ ആഗസ്റ്റ് രണ്ടിന് ഐ.ജി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.