ലൈംഗികചുവയോടെ സംസാരിച്ചെന്ന് പരാതി: സംവിധായകൻ ജീൻപോൾ ലാലിനെതിരെ കേസ്

#

കൊച്ചി (25-07-17) :  യുവസംവിധായകനായ ജീൻപോൾ ലാലിനെതിരെ യുവനടിയുടെ പരാതി. സിനിമയിൽ അഭനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പ്രതിഫലം ചോദിക്കാനായി എത്തിയപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

ജീൻപോൾ ഉൾപ്പടെ 4 പേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. യുവ നടൻ ശ്രീനാഥ് ഭാസി ടെക്‌നീഷ്യൻമാരായ അനൂപ്, അനിരുദ്ധ് എന്നിരും ഇത്തരത്തിൽ പെരുമാറിയതായി പരാതിയിൽ പറയുന്നു. 2016ൽ ഹണി ബീ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. കൊച്ചി പനങ്ങാടുള്ള ഹോട്ടലിൽ എത്തി പ്രതിഫലം ചോദിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവനടി പറയുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ഇൻഫോപാർക്ക് വനിതാ സി.ഐക്ക് പരാതി നൽകി. സംഭവം പനങ്ങാട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ ആയതിനാൽ കേസ് പനങ്ങാട് പൊലീസിന് കൈമാറി.