മരണമൊഴിയിൽ പ്രതി മുൻ ആർ.എസ്.എസ് പ്രവർത്തകൻ മണിക്കുട്ടൻ

#

തിരുവനന്തപുരം(30.07.2017) : ശ്രീകാര്യത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകന്റെ മരണമൊഴിയിൽ മുൻ ആർ.എസ്.എസ് പ്രവർത്തകന്റെ പേരും. മുൻ ആർ.എസ്.എസ് പ്രവർത്തകനും സിപിഎം നേതാവിന്റെ വീടിന് ബോംബെറിഞ്ഞ കേസിലെ പ്രതിയുമായ മണിക്കുട്ടൻ എന്നയാളുടെ പേരാണ് സ്വകാര്യ ആശുപത്രിയിൽ വെച്ച് രേഖപ്പെടുത്തിയ രാജേഷിന്റെ മരണമൊഴിയിൽ ഉള്ളത്. ഇന്നലെ രാത്രി പത്തോടെ അടിയന്തിര ശസ്ത്രക്രിയക്കായാണ് രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ നില ഗുരുതരമായതോടെ മരണമൊഴി രേഖപ്പെടുത്തുകയായിരുന്നു.ഈ മരണമൊഴിയിൽ ഒരാൾ മണികുട്ടനാണെന്ന് വിശ്വസനീയമായ ആശുപത്രി വൃത്തങ്ങൾ ലെഫ്റ്റ്ക്ലിക്ക് ന്യൂസിനോട് പറഞ്ഞു. സിപിഎം നേതാവിന്റെ വീടിന് ബോംബെറിഞ്ഞ കേസിനെ തുടർന്ന് ആർ.എസ്.എസ് പുറത്താക്കിയ ആളാണ് മണിക്കുട്ടൻ.

ഇന്നലെ രാത്രിയാണ് ആർ.എസ്.എസ് കാര്യവാഹായിരുന്ന രാജേഷിനെ ശാഖ കഴിഞ്ഞു മടങ്ങും വഴി ഒരു സംഘം മാരകമായി വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുകയാണ്.കേസിൽ ഒരാൾ കസ്റ്റഡിയിൽ ആയിട്ടുണ്ട്.