ആർ.എസ്.എസ്സിന് വി.ടി.ബൽറാമിന്റെ പതിനഞ്ചാം സ്വാതന്ത്ര്യദിനാശംസ

#

പാലക്കാട് (15-08-17) : സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍.എസ് എസുകാരെയും മോഹന്‍ഭാഗവതിനെയും ട്രോളി തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനെ്‌റ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുള്ള പോസ്റ്റിലാണ് ബല്‍റാം ആര്‍.എസ്.എസിനെയും മേധാവി മോഹന്‍ ഭാഗവതിനെയും പരിഹസിച്ചിരിക്കുന്നത്.

എല്ലാ ഭാരതീയര്‍ക്കും 71-ാമത് സ്വാതന്ത്ര്യ ദിനാശംസകള്‍ ആശംസിച്ച പോസ്റ്റില്‍ 2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്‍െ്‌റ ഉത്തരവ് മറികടന്ന് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ ആര്‍്എസ്.എസ് മുഖ്യന്‍ മോഹന്‍ഭാഗവതിനെയും അതിനു അവസരം നല്‍കിയെന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിനെയും ഫെയ്സ്ബുക്ക് മപാസ്റ്റില്‍ ബല്‍റാം പരിഹസിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍. 2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍. ആ ആര്‍എസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവണ്‍മന്റ് എയ്ഡഡ് സ്‌കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകം ആശംസകള്‍.