ദേശീയപതാകയ്ക്ക് മുകളില്‍ താമര : റെയില്‍വെ സ്റ്റേഷനിലെ പതാക ഉയര്‍ത്തല്‍ വിവാദത്തില്‍

#

ചേര്‍ത്തല (15-08-17) : ദേശീയ പതാകയ്ക്ക് മുകളില്‍ താമപ്പൂവ് വച്ച് സ്വാതന്ത്രദിനാഘോഷം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഉയര്‍ത്തിയ പതാകയ്ക്കു മുകളിലായി പ്ലാസ്റ്റിക് താമരപ്പൂവ് വച്ചിരുന്നു. പതാകയ്ക്ക് മുകളില്‍ താമരപ്പൂവ് വ്യക്തമായി ദൃശ്യമാകുന്ന രീതിയിലാണ് കൊടിമരത്തില്‍ പതാക നില്‍ക്കുന്നത്. സ്റ്റേഷന്‍ അധികൃതരുടെ ഇത്തരമൊരു നീക്കം വൈകാതെ തന്നെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ഭംഗി കൂട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ വിശദീകരണം നല്‍കുന്നുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ താമര നീക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പിന്‍ബലത്തില്‍ പല അതിക്രമങ്ങളും സംസ്ഥാനത്ത് അരങ്ങേറുന്നുണ്ട്. അതുകൊണ്ട് തന്നെ റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി ചിഹ്നമായ താമര ദേശീയ പതാകയ്ക്ക് മുകളില്‍ ഉയര്‍ന്ന് വന്നത് യാദൃച്ഛികമാണെന്ന് പറയാനാവില്ല.