പ്രൊഫ.പി.മീരാക്കുട്ടി നിര്യാതനായി

#

(24-08-17) : സാഹിത്യനിരൂപകനും അധ്യാപകനുമായ പ്രൊഫ.പി.മീരാക്കുട്ടി (87) നിര്യാതനായി. തൃക്കാക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. 10 വർഷത്തോളമായി മറവി രോഗബാധിതനായിരുന്നു. വിമർശനം, ചരിത്രം, വ്യാകരണം, ജീവചരിത്രം എന്നീ മേഖലകളിലായി 25 ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ദീർഘകാലം കൊല്ലം ടി.കെ.എം ആർട്സ് കോളേജിൽ അധ്യാപകനായിരുന്ന മീരാക്കുട്ടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ തുടക്കം മുതൽ അവിടെ അദ്ധ്യാപകനായിരുന്നു. കേരളം സാഹിത്യ അക്കാഡമി നിർവ്വാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം കൊല്ലം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1980 കളിൽ ദീർഘകാലം മലയാള മനോരമ വാരാന്തപ്പതിപ്പിൽ പുസ്തക നിരൂപണ പംക്തി കൈകാര്യം ചെയ്തിരുന്നു.