പോരാട്ടങ്ങള്‍ക്കിടയിലും കൈത്താങ്ങുമായി യു.എന്‍.എ

#

തിരുവനന്തപുരം (06-09-17) : സ്വന്തം അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്കിടയിലും കയ്യിലുള്ളതില്‍ ഒരു പങ്ക് അര്‍ഹതയുള്ളവരെ സഹായിക്കാനായി മാറ്റിവച്ചിരിക്കുകയാണ് യു.എന്‍എയിസല നഴ്‌സുമാര്‍. പാലോട് ഭരതന്നൂരിലെ സ്വാതി എന്ന മൂന്നുവയസ്സുകാരിയ്ക്ക് വീട് വച്ചു നല്‍കുമെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് പാവങ്ങള്‍ക്ക് കൈത്താങ്ങായി നഴ്‌സിംഗ് സംഘടനയായ യു.എന്‍,എ എത്തിയിരിക്കുന്നത്.

ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ കുമാറിന്റെയും ബീനയുടെയും മകളായ സ്വാതി ഓലമേഞ്ഞ വീടിനു മുന്നിലെ കുഞ്ഞ് പൂക്കളത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട യു.എന്‍.എ ഭാരവാഹികള്‍ കുട്ടിയ്ക്ക് വീടു വച്ചു നല്‍കാന്‍ സ്വയം സന്നദ്ധരായി എത്തുകയായിരുന്നു. ഓണക്കോടിയും മധുരപ്പലഹാരങ്ങളുമായി സ്വാതിയുടെ വീട് സന്ദര്‍ശിച്ച യു.എന്‍.എ സംഘം എത്രയും വേഗം തന്നെ വീട് വച്ചു നല്‍കാമെന്ന ഉറപ്പും നല്‍കിയാണ് മടങ്ങിയത്.

യു.എന്‍.എ  സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് രാജേഷ് വര്‍ഗ്ഗീസ് സെക്രട്ടറി സുബി.ബി.എസ് സംസ്ഥാന കമ്മിറ്റി അംഗം സുജിത്ത്.സി ജില്ല കമ്മിറ്റി അംഗം നിഷ.ആര്‍ എന്നിവര്‍ ആയിരുന്നു സ്വാതിയുടെ വീട്ടിലെത്തിയ യു.എന്‍.എ  സംഘത്തില്‍ ഉണ്ടായിരുന്നത്.