കോട്ടയത്ത് കരുത്ത് തെളിയിച്ച് യു.എന്‍.എ : ഭാരത് ഹോസ്പിറ്റലിലേക്ക് ആയിരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്

#

കോട്ടയം (15-09-17) : ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് കോട്ടയത്ത് യു.എന്‍.എയുടെ പ്രതിഷേധ മാര്‍ച്ച്. പോലീസ് ഗ്രൗണ്ടില്‍ നിന്നും രാവിലെ 11.30 ഓടെ ആരംഭിച്ച സമരത്തില്‍ പതിനായിരക്കണക്കിന് യു.എന്‍.എ അംഗങ്ങളാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിരിക്കുന്നത്.

അകാരണമായി പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ആരംഭിച്ചത്. തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച നടത്തിയ സമരം രണ്ടാം മാസത്തിലേക്ക് കടന്നിട്ടും യാതൊരു ഒത്തുതീര്‍പ്പിനും മാനേജ്‌മെന്റ് വഴങ്ങാത്ത സാഹചര്യത്തിലാണ് തങ്ങളുടെ കരുത്ത് തെളിയിക്കുന്ന കൂടുതല്‍ ശക്തമായ പ്രതിഷേധവുമായി യു.എന്‍.എ രംഗത്തെത്തിയിരിക്കുന്നത്.